X

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി

കോഴിക്കോട്: ആദിവാസി യുവാവിനെ കാറില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരവും വധശ്രമത്തിനും കേസ് എടുക്കും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കമ്പളക്കാട് സ്വദേശികളായ ഹര്‍ഷിദും 3 സുഹൃത്തുക്കളുമാണ് ആദിവാസി യുവാവിനെ അക്രമിച്ചത്. ചെക്ക് ഡാം കാണാന്‍ എത്തിയ ഇവര്‍ കൂടല്‍ കടവില്‍ വച്ച് മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. പിന്നീട് കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.

webdesk18: