വയനാട്ടില്‍ ആദിവാസി യുവാവിനെ മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത് സംഭവത്തില്‍ പട്ടികജാതി ഗോത്ര കമീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മാനന്തവാടി ഡി.വൈ.എസ്.പിക്കാണ് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ നിര്‍ദേശം നല്‍കിയത്.