തിരുവനന്തപുരത്ത് ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവാണ് സംഭവത്തില്‍ പിടിയിലായത്. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബര്‍ 11 നാണ് സുരേഷിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടത്.
സെപ്റ്റംബര്‍ ഏഴിനാണ് അപകടം നടന്നത്. സുരേഷ് വാടകയ്ക്ക് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്.
സുരേഷ് റോഡരികില്‍ നില്‍ക്കുകയായിരുന്നെന്നും പെട്ടന്ന് വാഹനം വന്ന് ഇടിക്കുകയായിരുന്നെന്നുമാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.