ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ വിട്ടയച്ചു

കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. ബസ് ജീവനക്കാര്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. തൊപ്പിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.

ഇന്നലെ വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

webdesk18:
whatsapp
line