X

മൃതദേഹം മാറിയ സംഭവം; ശോശാമ്മയുടെ ചിതാഭസ്മം കല്ലറയിൽ നിക്ഷേപിക്കും, കമലാക്ഷിയുടെ മൃതദേഹം ദഹിപ്പിക്കും

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വയോധികയുടെ മൃതദേഹം മാറി നല്‍കിയതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മാറി കിട്ടിയ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചു. കാഞ്ഞിരപ്പളളി 26 മൈല്‍ മേരി ക്വീന്‍സ് ആശുപത്രീയിലാണ് സംഭവം.

ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹത്തിന് പകരം ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമായിരുന്നു ബന്ധുക്കള്‍ക്ക് നല്‍കിയത്. മോര്‍ച്ചറിയില്‍ അടുത്തടുത്ത അറകളിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. വിശദീകരണം തേടിയപ്പോള്‍ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

കൂട്ടിക്കല്‍ സെന്റ് ലൂപ്പസ് സിഎസ്‌ഐ പള്ളിയില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയതായി തിരിച്ചറിഞ്ഞത്.

ഇതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കള്‍ ബഹളം വച്ചു. പൊലീസെത്തി പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടത്തി. വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്‌മെന്റ് മാപ്പു പറഞ്ഞു. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്ന് ഭസ്മം ശേഖരിച്ച് കല്ലറയില്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് മക്കള്‍ സമ്മതിച്ചു. കമലാക്ഷിയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങി ചിറക്കടവിലേക്ക് കൊണ്ടുപോയി.

 

 

 

 

webdesk14: