X

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷത്തിന് ശേഷമാണ് ഒ.നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് െ്രെടബല്‍ പ്രമോട്ടര്‍മാര്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രൈബല്‍
പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ആദിവാസി വയോധിക മരിച്ചതിന് ശേഷം ആംബുലന്‍സിന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ആംബുലന്‍സിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

webdesk18: