X
    Categories: indiaNews

ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം

ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം.

ചര്‍കി ദാദ്രി ജില്ലയില്‍ ഓഗസ്റ്റ് 27നായിരുന്നു സംഭവം നടന്നത്. ബംഗാള്‍ സ്വദേശിയായ സബീര്‍ മാലിക്ക് എന്ന തൊഴിലാളിയാണ് കൊല്ലപ്പെത്. എന്നാല്‍ രണ്ട് മാസത്തിനു ശേഷമാണ് ബീഫ് അല്ലെന്ന ലാബ് റിപ്പോര്‍ട്ട് പൊലീസ് കുടുംബത്തെ അറിയിച്ചത്.

സബീറിന്റെ മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സഹോദരന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് ഈ വിവരം കൈമാറിയത്. സംഭവത്തില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്.

സബീര്‍ മാലിക്കിനെ ബീഫ് വെച്ചെന്നാരോപിച്ചാണ് ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. സബീറിനെ അടുത്തുള്ള ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുചോയി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ മറ്റൊരു സ്ഥലത്തു കൊണ്ടുപോയി ക്രൂരമായി മര്‍ദിചച്ചു. ശേഷം ഇയാള്‍ താമസിച്ചിരുന്ന കുടിലില്‍ മൃതദേഹം കൊണ്ടിടുകയായിരുന്നു.

സംഭവം നടക്കുന്നതിന് മുമ്പുതന്നെ ഇയാള്‍ വീട്ടില്‍ ബീഫ് വെക്കുന്നുവെന്നാരോപിച്ച് ചിലര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പൊലീസ് എത്തി മാംസം പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും സബീര്‍ കൊല്ലപ്പെട്ടിരുന്നു.

 

webdesk17: