X

റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യുവാവിനെതിരെ നരഹത്യാക്കുറ്റം

മൂവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നരഹത്യാ കുറ്റം. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്.

അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ആന്‍സണ്‍ റോയിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചത്.

webdesk14: