X

കോച്ചിങ് സെന്ററിൽ വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം: സ്ഥാപന ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവൂസ് കോച്ചിങ് സെന്റർ ഉടമ, കോർഡിനേറ്റർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തെന്ന് ഡിവൈഎസ്പി എം.ഹർഷവർധൻ അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫൊറൻസിക് സംഘം അടക്കം സ്ഥലത്തുണ്ട്.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിനും മാനേജ്മെന്റിനും അവിടത്തെ ഡ്രെയിനേജിൻ്റെ അറ്റകുറ്റപ്പണിക്ക് ഉത്തരവാദികളായവർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. മരിച്ച മൂന്നു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞതായും, അവരുടെ വീടുകളിൽ വിവരം അറിയിച്ചതായും ഡിസിപി അറിയിച്ചു. അപകടത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

webdesk14: