മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന് അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്. സംഭവത്തെക്കുറിച്ച് റൂറല്‍ എസ്പി ഡി ശില്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ നടന് പരാമര്‍ശം നടത്തിയിരുന്നു. പിന്നാലെ നടന് നടത്തിയ പ്രതികരണത്തിലാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അപമര്യാദയായി പെരുമാറിയത്.