ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്‍പറേഷന്‍

ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്‍ തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്‍പറേഷന്‍. ആരോഗ്യ വിഭാഗം മൃഗശാലയില്‍ പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.

പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്‍ഷം ആയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്‍കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

webdesk18:
whatsapp
line