വയനാട്: ആദിവാസികളുടെ കുടിലുകള്‍ പൊളിച്ചു മാറ്റിയ സംഭവത്തില്‍ വനം വകുപ്പിനെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി.എഫ്.ഒയും വയനാട് കലക്ടറും വിഷയത്തില്‍ പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ കേസെടുത്തത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും. കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് പരാമര്‍ശം
തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂര്‍ കൊല്ലിമൂലയില്‍ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെയാണ് ബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്. ഇവരുടെ കുടില്‍ പൊളിച്ചുമാറ്റുകയായിരുന്നു. ഭക്ഷണം പോലും ഇല്ലാതെ രാത്രി മുഴുവന്‍ ആനകള്‍ കടന്നുപോകുന്ന വഴിയില്‍ ഈ കുടുംബങ്ങള്‍ പേടിയോടെ കഴിഞ്ഞത്.