കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ടി കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സിസിഎഫിന്റേതാണ് നടപടി. ചീഫ് വൈഡ് ലൈഫ് വാര്‍ഡന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാക്ഷേപമാണ് ഉയര്‍ന്നത്.
കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്. വനാവകാശ നിയമപ്രകാരം നല്‍കിയ ഭൂമിയില്‍ വീട് നിര്‍മ്മിച്ച ശേഷം വനഭൂമിയില്‍ നിന്ന് ഒഴുപ്പിക്കാവുന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂര്‍ കൊല്ലിമൂലയില്‍ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെ ബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചിരുന്നു. ഇവരുടെ കുടില്‍ പൊളിച്ചുമാറ്റുകയും ചെയ്തു. പൊളിഞ്ഞു കിടക്കുന്ന വീട്ടിലാണ് ഒരു രാത്രി മുഴുവന്‍ കിടന്നത്.
അതേസമയം പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടില്‍ നിര്‍മിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ വനംവകുപ്പിന്റെ ഡോര്‍മിറ്ററിയിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്.