ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40)മരിച്ചത്. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കഴിഞ്ഞ എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മദ്യകുപ്പിയില്‍ എങ്ങനെ കീടനാശനി വന്നുവെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടുപേരും ചികിത്സയില്‍ തന്നെ തുടരുകയാണ്.