X

ബോയ്സ് ഹോമിൽ നിന്നു കുട്ടികൾ ചാടിപ്പോയ സംഭവം; അടിസ്ഥാന സൗകര്യവും ചികിത്സയും ഇല്ല; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവത്തില്‍ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവച്ചതായി ബാലാവകാശ കമ്മീഷന്‍. ഹോം സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായി സിഡബ്ലുസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഒന്നേകാല്‍ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രില്ലുകള്‍ തകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല എന്നതു ഗുരുതര വീഴ്ചയാണെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ സമയവും സൂപ്രണ്ടിന്റെ സേവനം വേണമെന്ന ജെജെ ആക്ടും പാലിക്കപ്പെട്ടില്ല. കുട്ടികള്‍ക്കു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളൊ ചികിത്സയോ പരിഗണനയോ ഇവിടെ ലഭിക്കുന്നില്ല.

ബാലാവകാശ കമ്മീഷന്‍ അംഗം നാളെ നേരിട്ട് ബോയ്‌സ് ഹോമിലെത്തി തെളിവെടുപ്പ് നടത്തും. ഇതിനിടയില്‍ കാണാതായ നാലു കുട്ടികളില്‍ മൂന്നു പേരെ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശികളായ മൂവരെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ചാടിപ്പോയ യുപി സ്വദേശിയെ കണ്ടെത്താന്‍ ആയിട്ടില്ല.

webdesk14: