കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്ക്പറ്റിയ സംഭവത്തില്‍ പരിപാടിയുടെ സ്‌റ്റേജ് നിര്‍മ്മിച്ചതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്. സ്‌റ്റേജ് നിര്‍മിച്ചത് അനുമതി ഇല്ലാതെയാണെന്നും പരിപാടിക്ക് മതിയായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന രീതിയില്‍ ഗ്യാലറി തുടരണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജിസിഡിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും സ്‌റ്റേജ് നിര്‍മിച്ചവര്‍ക്ക് എതിരെയുമാണ് കേസ്. അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. സ്‌റ്റേജിനു മുന്നില്‍ നടന്നു പോകുന്നതിന് മതിയായ സ്ഥലമൊ സുരക്ഷിതമായ കൈവരികളൊ ഉണ്ടായില്ലെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. ഗ്യാലറിയില്‍ നില്‍ക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 14 അടിയോളം ഉയരത്തിലുള്ള വിഐപി പവലിയനില്‍ നിന്നാണ് എംഎല്‍എ വീണത്.