കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കോര്‍പറേഷന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫിസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞിരുന്നു. ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
നേരത്തെ കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയിലായിരുന്നു. നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്. തൃശൂരില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല.