പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നടപടി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2023 ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത് നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
മോട്ടോര്‍ വാഹന യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ (സി.എം.വി.ആര്‍) ഭേദഗതി ചെയ്തുകൊണ്ട് സുരക്ഷാ സവിശേഷതകള്‍ വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ എട്ടു സീറ്റുകളുള്ള വാഹനങ്ങളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വാഹനങ്ങളുടെ കൂട്ടിയിടിയില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാനായാണ് എയര്‍ബാഗുകള്‍.