ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പഴമ്പിള്ളി വീട്ടില്‍ വാസന്‍ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേല്‍പ്പിച്ചത്.

കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രചിയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

അച്ഛന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതു കണ്ട കുട്ടികള്‍ സമീപത്തെ റേഷന്‍ കടയിലേക്ക് ഓടി വന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

 

 

webdesk17:
whatsapp
line