വടക്കാഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കല്‍ കടവ് സായ്കുളമ്പ് കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് (75) മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് നാരായണന്‍ (80) പൊലീസില്‍ കീഴടങ്ങി.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊടുവാളും ടാപ്പിങ് കത്തിയും ഉപയോഗിച്ച് വൃദ്ധയുടെ കഴുത്തിലും മുഖത്തും വെട്ടുകയും കുത്തുകയായിരുന്നു എന്നാണ് വിവരം.