ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ടു മക്കളാണ് കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ആത്മഹത്യ ചെയ്തത്.
വീടിനകത്ത് വിഷവായു നിറച്ചായിരുന്നു ആത്മഹത്യ. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ആസിഫ്(40),ഭാര്യ അസീറ(34), മക്കളായ അസ്ര ഫാത്തിമ(13), അനോനിസ(8) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയായിട്ടും വീടിനുപുറത്ത് ആരെയും കാണാതെയായതിനാല്‍ തിരക്കിയ നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്.
വീടിനകത്ത് വിഷവാതകം നിറച്ചായിരുന്നു ആത്മഹത്യ. വീടിനകത്ത് കാര്‍ബണ്‍മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വായു പുറത്തു പോകാതിരിക്കാന്‍ വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്ന അവസ്ഥയിലായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈയിടെ ഒരു കോടി രൂപയിലധികമുഉള്ള വീട് ഇവര്‍ നിര്‍മ്മിച്ചിരുന്നു. ഇതിന്റെ കടം വീട്ടാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.