കണ്ണൂര്‍: ചക്കരക്കല്ലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഭീം തകര്‍ന്ന് വീണ് രണ്ട് നിര്‍മാണ തൊഴിലാളികള്‍ മരണപ്പെട്ടു. ചക്കരക്കല്‍ ആറ്റടപ്പയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആറ്റടപ്പ സ്വദേശി കൃഷ്ണനും പുല്ലൂട്ടിക്കടവ് സ്വദേശി ലാലുവുമാണ് മരിച്ചത്. അപകടമുണ്ടായത് രണ്ടാംനിലയുടെ നിര്‍മാണത്തിനിടെയാണ്. ഉടന്‍ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.