X

‘കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് മണിക്കൂറുകള്‍’; മൃദംഗ വിഷനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ നടത്തിയ നൃത്തപരിപാടിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. കുട്ടികളെ മണിക്കൂറുകളോളം സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിരുന്നതായും കുടിക്കാന്‍ വെള്ളം പോലും നല്‍കാനുള്ള ക്രമീകരണം ഒരുക്കിയില്ലെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.

നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം ലഭിക്കുമെന്ന സംഘാടകര്‍ വാഗ്ദാനം നല്‍കിയതായും അധ്യാപകര്‍ സമ്മതിച്ചു. കുട്ടികളില്‍ നിന്നും 7000 മുതല്‍ 8000 രൂപ വരെ വാങ്ങിയതായും സംഘാടകര്‍ തന്നെ സമ്മതിക്കുന്ന തെളിവുകള്‍ പുറത്തുവന്നു.

പരിപാടിക്ക് വേണ്ടി 12,500 സാരികള്‍ സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയെന്നും എന്നാല്‍ ഒരു സാരിക്ക് തങ്ങള്‍ 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും കല്യാണ്‍ സില്‍ക്‌സും വിശദീകരണം നല്‍കി. എന്നാല്‍ സാരി ഒന്നിന് സംഘാടകര്‍ 1600 രൂപ വാങ്ങിയതായും കല്യാണ്‍ സില്‍ക്‌സ് വിശദീകരിച്ചു.

അതേസമയം, കേസില്‍ പ്രതികള്‍ക്കുമേല്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി.

webdesk17: