X

ആശുപത്രി ലിഫ്റ്റ് കേടായി; മൃതദേഹം ചുമന്ന് ചുമട്ടുതൊഴിലാളികള്‍

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ചുമന്നത് ചുമട്ടുതൊഴിലാളികള്‍. ലിഫ്റ്റ് കേടായി ഒരുമാസമായിട്ടും നന്നാക്കാത്തതിനാലാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ചുമട്ടുതൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നത്.

കുറച്ച് ദിവസം മുമ്പാണ് മറ്റൊരു വ്യക്തിയെ ഇതേ ചുമട്ടുതൊഴിലാളികള്‍ തന്നെ താഴെ എത്തിച്ചത്. ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. ഇത് കടുത്ത അനാസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

webdesk13: