X

ഘോഷയാത്രകള്‍ക്ക് ഫീസ് ഈടാക്കാനുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു

സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കാന്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്പടിക്കുമായി 1000 മുതല്‍ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ഉത്തരവ്.

ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പാക്കുന്നതുവരെ ഫീസ് ഈടാക്കേണ്ടെന്ന് ഡിജിപി നിര്‍ദ്ദേശിക്കുകയായിരുന്നു.

webdesk11: