അബൂദബി: ‘വിമര്‍ശനങ്ങള്‍ അതിജയിച്ച വിശുദ്ധ ഖുര്‍ആന്‍’ എന്ന പ്രമേയത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്സീറുല്‍ ഖുര്‍ആന്‍ (ഇരിതാഖ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ നവംബര്‍ 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പതു മണിക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ ഇരിതാഖ് സെക്രട്ടറി ജനറല്‍ ഡോ. സയ്യിദ് മൂസ അല്‍ ഖളിമി (ഇന്റര്‍നാഷന്‍ ദഅ്വ വിഭാഗം തലവന്‍, മലേഷ്യ) സെമിനാര്‍ ഉദ്ഘാടനം ചെയ്യും. റഊഫ് അഹ്സനി അധ്യക്ഷത വഹിക്കും.ഷാര്‍ജ യൂണിവേഴ്‌സിറ്റി പ്രൊഫൊസര്‍ ഡോ. ശൈഖ് അബ്ദു സമീഹ് അല്‍ അനീസ്, ഡോ. സൈദാലി ഫൈസി ഇന്ത്യ (റിസേര്‍ച്ച് ഫെലോ, ഇരിതാഖ്), ഇരിതാഖ് സെനറ്റ് അംഗം അലവിക്കുട്ടി മുണ്ടംപറമ്പ്, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ സംസാരിക്കും.
പ്രവര്‍ത്തക പഠന ക്യാമ്പ് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഷുഹൈബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, ഇരിതാഖ് ജേണല്‍ ഡിപ്പാര്‍ട്ട്മെന്റ് പബ്ലിഷിംഗ് കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജനറല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ ദാരിമി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷിയാസ് സുല്‍ത്താന്‍, ഇരിതാഖ് സെക്രട്ടറി അലവിക്കുട്ടി ഒളവവട്ടൂര്‍, ഇരിതാഖ് യു.എ.ഇ. കവീനര്‍ അബൂബക്കര്‍ സിദ്ധീഖ് മുണ്ടക്കുളം സംസാരിക്കും.
വൈകിട്ട് 6.30 ന് നടക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ഇരിതാഖ് ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഇന്‍ ചീഫ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ഇരിതാഖ് അക്കാഡമിക് പ്രൊജക്ട് ലോഞ്ചിംഗ് സയ്യിദ് അലി അല്‍ഹാഷിമി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
അബ്ദുസ്സലാം ബാഖവി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ഡോ. അബ്ദുറഹ്മാന്‍ ഒളവുട്ടൂര്‍, മന്‍സൂര്‍ മൂപ്പന്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ഗഫൂര്‍ ദാരിമി. (ജനറല്‍ കോകോര്‍ഡിനേറ്റര്‍ ഇരിത്താഖ്, സെക്രട്ടറി ജാമിയ ജലാലിയ.), സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (വൈസ് പ്രസിഡന്റ് ഇരിത്താഖ് യു.എ.ഇ. ), മന്‍സൂര്‍ മൂപ്പന്‍ (വര്‍ക്കിംഗ് കണ്‍വീനര്‍ ഇരിത്താഖ് യു.എ.ഇ. കമ്മറ്റി. ), അബ്ദുള്ള നദ്വി (ട്രഷറര്‍, അബൂദബി സുന്നി സെന്റര്‍, ), സാബിര്‍ മാട്ടൂല്‍, ഷബീര്‍ പങ്കെടുത്തു.