X

മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് ‘ദ ഹിന്ദു ‘ മുഖപ്രസംഗം

മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് ‘ദ ഹിന്ദു ‘ മുഖപ്രസംഗം

ദ ഹിന്ദു ‘ മുഖപ്രസംഗം
( 05-10-2023 )

വിമർശനാത്മക പത്രപ്രവർത്തനത്തിന് നേർക്കുള്ള അസഹിഷ്ണുത കാണിക്കുകയാണ് ഒരു ഗവൺമെൻറ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂസ് ക്ലിപ്പ് വെബ്സൈറ്റിന് എതിരെ നടത്തിയത് കടുത്ത പ്രതികാരവും നേർക്കുനേരെയുള്ള പീഡനവും ആണ്. ഇതിനകം എന്താണ് ആരോപണം എന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രഭീർ പുര കാ യസ്ത ക്കോ മറ്റൊരാൾക്കോ എതിരെ വ്യക്തമായി സർക്കാർ പറഞ്ഞിട്ടില്ല. യു. എ.പി.എ അടക്കമുള്ള മനിയമങ്ങൾ അടക്കം ചാർത്തിയിട്ടുള്ളത്. ചൈനീസ് ബന്ധമുള്ള ഭീകര പ്രവർത്തന കേസ് എന്നാണ് വെബ്സൈറ്റിനെതിരെയുള്ള അന്വേഷണത്തിനായി പറയുന്നത് .എന്നാൽ ഇതുവരെ ഇതിനടിസ്ഥാനമായ ലേഖനങ്ങളോ ഉള്ളടക്കങ്ങളോ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

എഫ്ഐആർ ലഭിച്ചില്ലെന്ന് സ്ഥാപനം പറയുന്നു .വെബ് സൈറ്റിനെ സഹായിക്കുന്നവരും ജീവനക്കാരും റെയ്ഡിന് വിധേയരായിരിക്കുകയാണ്.. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കപ്പെട്ടു. വെബ്സൈറ്റിനെതിരെ ഇത് പുതിയ നടപടി അല്ല.എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെയും ഇൻകം ടാക്സ് വകുപ്പിൻ്റെയും പരിശോധന 2021 ൽ തുടങ്ങിയതാണ് .ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കപ്പെട്ടു. ഒരു കുറ്റപത്രം പോലും ഇതുവരെ നൽകിയിട്ടില്ല . സ്ഥാപനത്തിന് അനുകൂലമായാണ് ഡൽഹി ഹൈക്കോടതി വിധിയുണ്ടായത്. കോടതി ഇവർക്ക് ഇടക്കാല സംരക്ഷണം നൽകുകയും ചെയ്തു. ബലപ്രയോഗം നടത്താതിരിക്കാൻ സമാനമായി മറ്റൊരു കീഴ് കോടതിയുടെ കൽപ്പനയുണ്ടായി.

ഒരു റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് സർക്കാരിൻറെ ഈ നടപടികളെല്ലാം. ന്യൂസ് ക്ലിക്കിലെ ഒരു നിക്ഷേപകൻ്റെ ഉദ്ദേശ്യങ്ങൾ ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .ചൈന ഭദണകൂടവുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് പറയുന്നത് .എന്നാൽ എന്തെങ്കിലും പ്രത്യേകമായ ഒരു ലേഖനങ്ങളെ കുറിച്ചോ നിയമവിരുദ്ധമായ ഇന്ത്യക്കെതിരായ പ്രചാരണത്തെക്കുറിച്ചോ പറയുന്നില്ല . ചൊവ്വാഴ്ചത്തെ നടപടികൾ മാധ്യമസ്ഥാപനത്തിനെതിരായ ഭയാനകമായ നടപടിയാണ്.ഒരു ഗവൺമെൻ്റിന് ഇതേപോലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് സംശയത്തിന്റെ നിഴലാക്കാൻ കഴിയില്ല .ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമാണ്. 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.

 

webdesk15: