ഷിംല: തന്റെ മുഴുവന്‍ സമ്പാദ്യവും (51 ലക്ഷം രൂപ) ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വീന്ദര്‍സിങ് സുഖുവിന്റെ മാതൃക. സംസ്ഥാനത്തെ ദുരന്തബാധിതരെ സഹായിക്കുന്നതിനായാണ് മുഖ്യമന്ത്രി സമ്പാദ്യം മുഴുവന്‍ നല്‍കിയത്. മുഖ്യമന്ത്രിയും ഭാര്യ കമലേഷ് താക്കൂറും ചേര്‍ന്ന് 51 ലക്ഷം രൂപയുടെ ചെക് സംസ്ഥാന ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനക്ക് കൈമാറി.
ഇതിനു പുറമെ തന്റെ ഒരു വര്‍ഷത്തെ ശമ്പളവും (11 ലക്ഷം രൂപ) മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സംസ്ഥാനത്ത് പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് 261 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ജനങ്ങളുടെ വേദനയും അവസ്ഥയും തനിക്ക് മനസിലാകുമെന്നും എല്ലാ വിഭാഗം ആളുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും തുക കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.