സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹരജിയില്‍ യുജിസിയെ ഹൈക്കോടതി കക്ഷിചേര്‍ത്തു.

റാഗിംഗ് നിരോധന നിയമത്തിന്റെയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആന്റി റാഗിങ് നിയമം തന്നെ കാലോചിതമായി പരിഷ്‌കരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മ്മസമിതി രൂപീകരിക്കണം.

അതേസമയം റാഗിങ് തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. യുജിസി ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. സര്‍വ്വകലാശാല തലത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്നത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കണം. ഹരജിയില്‍ യുജിസിയെ കോടതി കക്ഷിചേര്‍ത്തു.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിങ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

webdesk17:
whatsapp
line