X

മുണ്ടക്കൈ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിലെ എസ്റ്റിമേറ്റ് തുകയിലേക്ക് എങ്ങനെ എത്തിയെന്നും ഇതു സംബന്ധിച്ച വിശദമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍നിന്നും സഹായം ലഭിക്കാത്തതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറുപടി നല്‍കാന്‍ കേന്ദ്രം രണ്ടാഴ്ച സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കം മറുപടി നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്രസര്‍ക്കാര്‍ എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെല്‍സയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ദുരിത ബാധിതരെക്കുറിച്ചും അവര്‍ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും കെല്‍സയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

webdesk17: