കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനത്തില്‍ അടിയന്തര സ്റ്റേ ഇല്ല. സിനിമ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഉള്‍പ്പെടെ കോടതി വിശദീകരണം ആവശ്യപ്പെട്ടു.
പ്രദര്‍ശനം തടയണമെന്ന ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഭാരവാഹി അനൂപ്.വി.ആര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുല്‍ത്താന എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ അനൂപ്.വി.ആറിന്റെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രദര്‍ശനം തടയണമെന്ന ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി സെന്‍സര്‍ബോര്‍ഡിനോട് വിശദീകരണം തേടി.