X

ദേശീയപാതയിലെ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളെന്ന് ഹൈക്കോടതി

ദേശീയ പാതകളിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതി. ഇതു മനുഷ്യനിര്‍മിത ദുരന്തമാണെന്ന് കോടതി പറഞ്ഞു. ആരാണ് ഇതിന് ഉത്തരവാദികള്‍ എന്ന് ദേശീയപാതാ അതോറിറ്റിയോട് കോടതി ചോദിച്ചു.

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം, ടോള്‍പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. ദേശീയപാതയിലെ കുഴികള്‍ കണ്ടാല്‍ കലക്ടര്‍മാര്‍ ഇടപെടണമെന്നും വേണ്ട റിപ്പോര്‍ട്ടുകള്‍ തേടണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

നിലവില്‍ റോഡുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

Test User: