X

ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ലെന്ന് ഹൈകോടതി

കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി. വയനാട്ടിലേത് പ്രകൃതി ദുരന്തമാണെന്നും മനുഷ്യ നിര്‍മ്മിതമല്ലെന്നും നഷ്ടപരിഹാര തുക എത്ര വേണമെന്ന് ദുരിതബാധിതര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

ടൗണ്‍ഷിപ്പില്‍ താമസിക്കുന്നതിന് പകരം നിശ്ചിത തുക നല്‍കണമെന്ന ദുരിതബാധിതന്റെ ഹരജിയിലായിരുന്നു കോടതിയുടെ വെളിപ്പെടുത്തല്‍. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഉരുള്‍പൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ നിര്‍ബന്ധിത ഉത്തരവാദിത്തമായി ഇതിനെ കാണരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ടൗണ്‍ഷിപ്പിലെ വീടിന് പകരം നല്‍കുന്ന തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിക്കസ്‌ക്യൂറിയും ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

webdesk18: