X

താമസിക്കുന്ന സ്ഥലത്തിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിക്ക് ജനറല്‍ കാറ്റഗറിയിലെ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടും സ്വന്തമായി താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്.

സ്ഥലത്തിന്റെ പേരിലെ വിവേചനം സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി.വിഷയത്തില്‍ കൈലാഷ് ചന്ദ് ശര്‍മ്മയ്‌ക്കെതിരായ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തെ കോടതി പരാമര്‍ശിച്ചു. ‘പാര്‍ലമെന്ററി നിയമത്തിന്റെ അഭാവത്തില്‍, സംസ്ഥാനത്തിനുള്ളില്‍ താമസിക്കണം എന്ന ആവശ്യകത നിഷിദ്ധമാണ്’ എന്നാണ് അന്ന് സുപ്രീം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയത്. േ

കസിലെ ഹര്‍ജിക്കാരിക്ക് അന്നമനട പഞ്ചായത്തില്‍ സ്ഥലം ഇല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ലഭിച്ച ജോലി നിഷേധിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനാണെങ്കിലും ഏറ്റവും കുറവ് മാര്‍ക്ക് നേടിയ ആളെ നിയമിക്കാനാണ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരി ബോധിപ്പിച്ചു.

Test User: