കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
പി.എസ്.സിയുടെ അഡൈ്വസ് കിട്ടിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അഡൈ്വസ് കിട്ടിയ ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് ചേരാനാവാതെ നില്‍ക്കുമ്പോള്‍ കരാര്‍ ജീവനക്കാരെ വെച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുകയായിരുന്നു. ഇതിനെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള , വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറഞ്ഞ് കരാര്‍ ജോലി ചെയ്ത മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ച് വിടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരാഴ്ച്ചക്കകം ഇവരെ പിരിച്ചുവിട്ട് പകരം 4051 പേരുടെ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.