പിങ്ക് പൊലീസ് ആറ്റിങ്ങലിലെ മകളേയും അച്ഛനേയും പരസ്യമായി വിചാരണ ചെയ്തത്തില്‍ കോടതി പെണ്‍കുട്ടിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു. ഇതോടെ സര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരം ഒന്നരലക്ഷം രൂപയാണ്. കോടതി ചെലവായ 25000 രൂപയും നല്‍കണം.
ജില്ലാ പൊലീസ് മേധാവി പരസ്യമായി വിചാരണ നടത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് പൊതുജനങ്ങളോട് പെരുമാറേണ്ടത് എന്നത് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും ഈ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല എന്നായിരുന്നു. പെണ്‍കുട്ടിയിടെ മൗലികാവകാശത്തിന് മേല്‍ ലംഘനമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെ കോടതി സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 27നായിരുന്നു സംഭവം നടന്നത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ പൊലീസിന്റെ വാഹനത്തില്‍ നിന്നും മോഷ്ടിച്ചുവെന്ന് ആരോപണം ഉന്നയിച്ചായിരുന്നു ആറ്റിങ്ങലില്‍ പരസ്യമായി വിചാരണ നടന്നത്. പക്ഷേ നിമിഷങ്ങള്‍ക്കകം പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ പൊലീസിന്റെ വാഹനത്തിനകതുതന്നെ ലഭിക്കുകയായിരുന്നു.