കൊച്ചി : കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിച്ച് ഭേദം ആയതിനുശേഷം ഒരു മാസം വരെയുള്ള തുടര്‍ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്ന് സര്‍ക്കാറിനോട് കേരള ഹൈക്കോടതി. കോവിഡ് ഉള്ള സമയത്തേക്കാള്‍
വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഭേദം ആയതിനുശേഷം നേരിടുന്നത്. കോവിഡ് നെഗറ്റീവ് ആയി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി സര്‍ക്കാര്‍ കണക്കാക്കുന്നതിനോടൊപ്പം സമാന പരിഗണന കോവിഡാനന്തര ചികിത്സക്കും നല്‍കേണ്ടിവരുമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ദാരിദ്രരേഖകള്‍ക്ക് മുകളിലുള്ളവരുടെ കയ്യില്‍ നിന്നും മാത്രമേ തുക ഈടാക്കുന്നുഉള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ദാരിദ്ര രേഖയ്ക്ക് മുകളില്‍ ഉള്ളവരെല്ലാം കോടീശ്വരന്മാര്‍ അല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മറുപടി നല്‍കി. സാധാരണ ശമ്പളം വാങ്ങുന്ന ഒരാളെക്കൊണ്ട് ഇത് പ്രായോഗികമല്ലെന്നും ഇയാള്‍ മറ്റു കാര്യങ്ങളില്‍ ഇതുകാരണം ബുദ്ധിമുട്ടും എന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസ് ഇനി ഈ മാസം 27ന് പരിഗണിക്കും.
കോവിഡാനന്തര ചികിത്സയ്ക്ക് പണം ഏർപ്പെടുത്തിയുഉള്ള സർക്കാർ നിലപാട് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു