X

തിരുവനന്തപുരത്ത് യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നൽകി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പിജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തെ തുടർന്നാണ് നിർദേശം.

ഡോക്ടറുടെ ആത്മഹത്യയിൽ വിശദ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്. യുവതിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴി ഇന്നുതന്നെ രേഖപ്പെടുത്തും. കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. വൻ തുക സ്ത്രീധനം ചോദിച്ചതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരിശോധന.

സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചു. പിജി പഠനകാലത്തിന്റെ തുടക്കത്തിൽ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം പറയുന്നു.

webdesk14: