വളർത്തു പോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച നിലയിൽ. ചാലക്കുടി കുറ്റിക്കാട് കൂർക്കമറ്റം ലത്തീൻ പള്ളിക്ക് സമീപം പൊന്നത്തി വീട്ടിൽ ചാത്തൻകുട്ടിയുടെ മകൻ ഷാജുവാണ്(51) മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് പോത്തിനെ അഴിച്ചു കെട്ടാൻ പോയ ഷാജു തിരിച്ച് എത്തിയില്ല. വ്യാഴാഴ്ച രാവിലെ അന്വേഷിച്ച് ചെന്നപ്പോഴാണ് പറമ്പിൽ കുത്തേറ്റ നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്.