കോഴിക്കോട്: ഹൃദ്‌രോഗ ചികിത്സാരംഗത്തും ജീവകാരുണ്യമേഖലയിലും അരനൂറ്റാണ്ട് പിന്നിട്ട മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ.കെ.കുഞ്ഞാലിയെ നഗരം ആദരിക്കുന്നു. ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും.
ആതിഥേയ സംഘം ചെയര്‍മാന്‍ ഡോ.കെ മൊയ്തു അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉപഹാരസമര്‍പ്പണം നടത്തും.
അത്യാവശ്യം വേണ്ട മരുന്ന് പ്രയോഗങ്ങളും ജീവിത ശൈലിയിലുള്ള മാറ്റങ്ങളും വഴി രോഗമുക്തിയൊരുക്കുന്നതാണ് ഡോ.കുഞ്ഞാലിയുടെ ചികിത്സാരീതി മറ്റുള്ള ചികിത്സകളിൽ നിന്ന് വ്യത്യസ്ഥമാവുന്നത്.
ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപ്പാസ് ശസ്ത്രക്രിയയും പരമാവധി ഒഴിവാക്കിയാണ് ചികിത്സ നിർദ്ദേശിക്കുന്നത്.
തൻ്റെ രോഗിയുടെ ഹൃദയ രക്തകുഴലിലെ തടസം നൂറുശതമാനം നീങ്ങിയഅപൂര്‍വ്വനേട്ടം മെഡിക്കല്‍ രംഗത്തെ ആധികാരിക ജേണലായ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ മുൻവര്‍ഷം നവംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊഴുപ്പ്അടിഞ്ഞുകൂടി അടഞ്ഞുപോയ ഹൃദയധമനി പൂര്‍വ്വസ്ഥിതിയിലാക്കുന്ന ഇത്തരമൊരു സംഭവം ലോകത്ത് തന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിചെയ്തിരുന്ന കാലത്തെ അനുഭവങ്ങളില്‍ നിന്നാണ് ശസ്ത്രക്രിയ ആവശ്യമില്ലതെ ചികിത്സകൊണ്ട് ജീവിതം തിരിച്ചുപിടിക്കാമെന്ന ചിന്തയിലേക്ക് ഡോ.കെ.കുഞ്ഞാലിയെ എത്തിച്ചത്. ഈ വർഷക്കാലയളവിൽ ഇദ്ദേഹത്തിൻ്റെ ചികിത്സയിലൂടെ എട്ടായിരത്തിലേറെ പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ചടങ്ങിൽ കോഴിക്കോട് നോർത്ത് എം എൽ.എ. തോട്ടത്തില്‍ രവീന്ദ്രന്‍, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് തുടങ്ങിയവർ സംബന്ധിക്കും. ആശംസകള്‍ നേര്‍ന്ന് ആതിഥേയ സംഘത്തിന്റെ അംഗങ്ങള്‍ പൊന്നാടയണിയിക്കും. ജനറല്‍ കണ്‍വീനര്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും കണ്‍വീനര്‍ പി.ഇസ്മയില്‍ നന്ദിയും പറയും.