1000 രൂപയുടെ ഉള്ളില്‍ പെടുന്ന തുണികള്‍ക്കും ചെരുപ്പിനും നികുതി ഉയര്‍ത്താനിരുന്ന തീരുമാനം ജി.എസ്.ടി കൗണ്‍സില്‍ മരവിപ്പിച്ചു. ജനുവരി ഒന്നിന് പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ് ഈ തീരുമാനം.
സംസ്ഥാനങ്ങളുടെ രൂക്ഷമായ എതിര്‍പ്പ് മൂലമാണ് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചത്. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയുണ്ടാകും. രാജസ്ഥാന്‍, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങള്‍ നികുതി ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കൗണ്‍സില്‍ യോഗത്തില്‍ സ്വീകരിച്ചത്.