X

‘തൊട്ടുകളിക്കേണ്ട’ ; വധുവിനെ സ്പര്‍ശിച്ച ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച് വരന്‍ – വിഡിയോ

വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന നിരവധി ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വിഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്.

വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വിഡിയോയില്‍. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു.

ഇതോടെ വരന്റെ സ്വഭാവം മാറി. ഇത് കണ്ട വരന്‍ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം. എന്നാല്‍ ഇത് കണ്ട വധു ഞെട്ടിയില്ല. പകരം വലിയ തമാശ സംഭവിച്ച മട്ടില്‍ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നുണ്ട്.

 

Test User: