അബൂജ: നൈജീരിയയിലുണ്ടായ മഹാപ്രളയത്തില്‍ 600ലധികം ജീവന്‍ പൊലിഞ്ഞു. 13ലക്ഷത്തിലധികം ആള്‍ക്കാരെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചതായി നൈജീരിയ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് അറിയിച്ചു.
82,000ലധികം വീടുകളും 110,000 ഹെക്ടര്‍ കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചതായി കണക്കാക്കുന്നു. ഇതിന് മുമ്പ് നൈജീരിയയില്‍ 2012ലും പ്രളയം സംഭവിച്ചിരുന്നു. അന്ന് 363 പേര്‍ മരണപ്പെടുകയും 21ലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തു.