X

മഹാസഖ്യം സർക്കാർ വീണു; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണര്‍ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രുപീകരിക്കും. ശനിയാഴ്ച വൈകീട്ട് 5 മണിയോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടാകും.

ബി.ജെ.പി എം.എല്‍.എമാര്‍ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞയില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നദ്ദ ബിഹാറിലേക്ക് യാത്ര തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

243 അംഗങ്ങളുള്ള ബിഹാര്‍ അസംബ്ലിയില്‍ 79 എം.എല്‍.എമാരുള്ള ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോണ്‍ഗ്രസ് 19, സി.പി.ഐ (എം.എല്‍) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്. ഭരിക്കാന്‍ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേര്‍ന്നാല്‍ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിന്‍മാറുന്നതോടെ മഹാഘഡ്ബന്ധന്‍ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങും

webdesk13: