തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷം. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമെന്ന പ്രസ്താവന ചിരിപ്പിക്കുന്നതാണ്. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഇക്കാര്യം മറച്ചുവെച്ച് സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ നവകേരളം പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചത് 1600 കോടി രൂപയാണ്. എന്നാല്‍, ചെലവഴിച്ചത് 48 കോടിയും. ഇത് പ്രഖ്യാപിച്ചതിന്റെ മൂന്നു ശതമാനം മാത്രമേ വരൂ. അദേഹം ചൂണ്ടിക്കാണിച്ചു.
തീവ്രവാദികള്‍, ഭൂരിപക്ഷന്യൂനപക്ഷ തീവ്രവാദികള്‍ അടക്കമുള്ളവര്‍ പൊലീസ് സേനയില്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. മയക്കുമരുന്ന്ഗുണ്ടാ മാഫിയയുമായി പൊലീസിനും സി.പി.എമ്മിനും ബന്ധമുണ്ട്. കേരള പൊലീസിന്റെ മോശാവസ്ഥ മറച്ചു പിടിച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.