X

ഡി.വൈ.എഫ്.ഐക്ക് കേരള ഹൗസ് യോഗം ചേരാന്‍ നല്‍കിയെന്നതില്‍ വിശദീകരണം ചോദിച്ച് ഗവര്‍ണറുടെ ഓഫീസ്‌

ഡി.വൈ.എഫ്.ഐക്ക് യോഗം നടത്താന്‍ കേരള ഹൗസ് വിട്ട് കൊടുത്തെന്ന പരാതിയില്‍ സര്‍ക്കാരിനോട് കാരണം ആവശ്യപ്പെട്ട് ഗവര്‍ണറുടെ ഓഫീസ്. കോണ്‍ഫറന്‍സ് ചട്ടങ്ങള്‍ ലംഘനം നടത്തി കേരള ഹൗസില്‍ യോഗം ചേര്‍ന്നുവെന്നാണ് ഡി.വൈ.എഫ്.ഐക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം.വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പരാതി കൊടുത്തവര്‍ക്ക് മറുപടി കൊടുക്കണമെന്നാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കിയ നിര്‍ദേശം.

പരസ്യമായ ചട്ട ലംഘനമാണ് ഡി.വൈ.എഫ്.ഐ ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് അധികാരത്തെ ദുര്‍വിനിയോഗിക്കുകയാണ് ചെയ്തതെന്നും ദല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കേരള ഹൗസില്‍ നവംബര്‍ 28നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ കീഴില്‍ ഡി.വൈ.എഫ്.ഐ യോഗം നടത്തിയിരുന്നത്. കേരള ഹൗസ് മന്ത്രിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് അനുവദിച്ചതെന്നാണ് വിവരവകാശപ്രകാരം ലഭിച്ച വിശദീകരണം.

Test User: