X
    Categories: indiaNews

ഗവര്‍ണറുടെ നടപടി തെറ്റ്; പക്ഷെ ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചു, ഇല്ലെങ്കില്‍ പുനസ്ഥാപിച്ചേനെ: സുപ്രീംകോടതി

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡേ സര്‍ക്കാരിന് തുടരാം. ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.

ശിവസേനയിലെ തര്‍ക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍, രാജിവച്ചതിനാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

webdesk11: