X

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ക്ക് ഫാസിസ്റ്റ് മനോഭാവം: മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ബിജെപിആര്‍എസ്എസ് ഫാസിസ്റ്റുകളുടെ മൗത്ത് പീസ് ആയി പ്രവര്‍ത്തിക്കുകയും, മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുക വഴി മാധ്യമങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയുമാണ് ചെയ്യുന്നതെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. മാധ്യമ വിലക്ക് ജനാധിപത്യത്തിന് യോജിച്ചതല്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ തന്നെ ഈ തിട്ടൂരത്തിനു ചുക്കാന്‍ പിടിക്കുന്നത് ഒട്ടും ആശാസ്യമല്ല. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ഇതേ അസഹിഷ്ണുതാ സമീപനമാണ് ബിജെപി സര്‍ക്കാരുകളും പല ഗവര്‍ണര്‍മാരും പ്രകടിപ്പിക്കുന്നത്.

മാധ്യമങ്ങളോടും വിമര്‍ശനങ്ങളോടും അസഹിഷ്ണുത തുടരെത്തുടരെ കാണിക്കുന്ന ഗവര്‍ണര്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ബ്രിട്ടീഷ് കാലത്തെ ഗവര്‍ണര്‍ രാജല്ല ഇവിടെയുള്ളതെന്നും മറക്കരുതെന്നും ഫിറോസ് പറഞ്ഞു.

Test User: