പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്ന പട്ടികയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. ഇന്ന് വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. പട്ടികയിലല്ലാത്തതിനാല്‍ ഗവര്‍ണര്‍ ഇന്ന് രാവിലെ മടങ്ങും. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി. രാജീവ്് മോദിയെ സ്വീകരിക്കും. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടിയായതിനാലാണ് സ്വീകരണപ്പട്ടികയില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കിയെതന്നാണ് വിശദീകരണം.

 

webdesk13:
whatsapp
line