X

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ വേണ്ടി സര്‍ക്കാര്‍ പണം അനുവദിച്ചു. 85 ലക്ഷം രൂപയാണ് ബെന്‍സ് കാര്‍ വാങ്ങാനായി അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. പുതിയ ബെന്‍സ് കാറിനായി ഗവര്‍ണര്‍ സര്‍ക്കാരിന് കത്തുനല്‍കിയെന്ന സംഭവം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു.  ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ അടിസ്ഥാനത്തില്‍ വാഹനം മാറ്റാം. ഒന്നരലക്ഷം കിലോമീറ്ററാണ് ഗവര്‍ണറുടെ വാഹനം നിലവില്‍ ഓടിയത്. ധനവകുപ്പ് ഗവര്‍ണറുടെ ആവശ്യം അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല.

Test User: